ക്രഞ്ചിലീഷ്യസ് മഞ്ച് വിപണിയിൽ

Posted on: September 20, 2016

crunchilicious-munch-big

കൊച്ചി : നെസ്‌ലെയുടെ പ്രശസ്ത വേഫർ ബ്രാൻഡായ മഞ്ച്, പുതുമകളോടെ വിപണിയിൽ അവതരിപ്പിച്ചു. രുചിയിലും ഉത്പാദന പ്രക്രിയയിലും സമഗ്രമായ പരിഷ്‌കരണവും അതേസമയം ക്രഞ്ചിന്റെ തനത് സ്വഭാവവും നിലനിർത്തിയാണ് പുതിയ ഉത്പന്നം ക്രഞ്ചിലീഷ്യസ് മഞ്ച് പുറത്തിറക്കിയിട്ടുള്ളത്. ശ്രുതിഹാസനും സംഗീതത്രയങ്ങളായ ശങ്കർ, എഹ്‌സാൻ, ലോയ് എന്നിവർ ചേർന്നാണ് ദ ഇറെസിസ്റ്റബിൾ കോമ്പിനേഷൻ ഓഫ് എ ക്രഞ്ചിലീഷ്യസ് മഞ്ച്, ക്രഞ്ച് മച്ചാ മഞ്ച് മച്ചാ എന്ന സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചത്.

ഇന്ത്യയിലെ ചോക്കലേറ്റ് വിപണി പുതുമകൾക്കുമായി കാത്തിരിക്കുകയാണെന്ന് നെസ്‌ലെ ഇന്ത്യ ചോക്കലേറ്റ്‌സ് ആൻഡ് കൺഫെഷണി വിഭാഗം ജനറൽ മാനേജർ നിഖിൽ ചന്ദ് പറഞ്ഞു. പുതിയ ക്രഞ്ചിലീഷ്യസ് മഞ്ചിന്റെ വില 10 രൂപ.