കീർത്തിലാൽസ് വജ്രാഭരണങ്ങൾക്ക് ഫെസ്റ്റീവ് ഓഫർ

Posted on: October 20, 2015

Kirtilals-Festive-offer-Big

കൊച്ചി : ഉത്സവകാലം പ്രമാണിച്ച് വജ്രാഭരണങ്ങൾക്ക് കാരറ്റിന് 12,000 രൂപ വരെ കീർത്തിലാൽസ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. കൊച്ചിക്ക് പുറമെ കീർത്തിലാൽസിന്റെ കോയമ്പത്തൂർ, ചെന്നൈ, മധുര, ബംഗലുരു, ഹൈദരാബാദ്, വിജയവാഡ, വിശാഖപട്ടണം, ന്യൂഡൽഹി, ഷോറുമുകളിലും ഈ ഓഫർ ചുരുങ്ങിയ കാലയളവിൽ ലഭ്യമാണ്.

ഇപ്പോൾ വജ്രാഭരണങ്ങളിലേക്കുള്ള മാറ്റം വളരെ പ്രകടമായിട്ടുണ്ടെന്ന് കീർത്തിലാൽസ് ഡയറക്ടർ (ബിസിനസ് സ്ട്രാറ്റജി) സുരാജ് ശാന്തകുമാർ പറഞ്ഞു. സവിശേഷ രൂപകൽപനയോടുകൂടിയ ഗുണമേന്മയേറിയ വജ്രാഭരണങ്ങൾ താങ്ങാവുന്ന വിലയ്ക്ക് സ്വന്തമാക്കാനാണ് ആധുനിക ഉപയോക്താക്കൾ ആഗ്രഹിക്കുന്നത്. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്താണ് കീർത്തിലാൽസിന്റെ എല്ലാ ഷോറുമുകളിലും വിവിധ തരത്തിലുള്ള ധാരളം വജ്രാഭരണങ്ങൾ ലഭ്യമാക്കുകയും ഉത്സവകാലത്ത് വിലയിൽ ഡിസ്‌കൗണ്ട് അനുവദിക്കുകയും ചെയ്യുന്നതെന്ന് ശാന്തകുമാർ പറഞ്ഞു.