അബുദാബി – ന്യൂയോർക്ക് എ 380 സർവീസുമായി ഇത്തിഹാദ്

Posted on: October 18, 2015

Etihad-Airways-A380--big

അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് ന്യൂയോർക്കിലേക്ക് നവംബർ 23 മുതൽ എയർബസ് എ 380 സർവീസ് ആരംഭിക്കുന്നു. നിലവിലുള്ള ബോയിംഗ് 777 എയർക്രാഫ്റ്റുകൾക്ക് പകരമാണ് മൂന്ന് മുറികളുള്ള സ്‌കൈ സ്യൂട്ട് – ദ റെസിഡൻസ് ഉള്ള എ 380 വിമാനങ്ങൾ ഏർപ്പെടുത്തുന്നത്.

ഇപ്പോൾ അബുദാബിയിൽ നിന്ന് ലണ്ടനിലേക്കും സിഡ്‌നിയിലേക്കും ഇത്തിഹാദിന് എ380 സർവീസുണ്ട്. അതിഥികൾക്ക് പരിപൂർണ ആഡംബരവും സുഖസൗകര്യങ്ങളും നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് എ 380 സർവീസുകളെന്ന് ഇത്തിഹാദ് പ്രസിഡന്റും സിഇഒയുമായ ജയിംസ് ഹോഗൻ പറഞ്ഞു.