ഇത്തിഹാദിന് എയർലൈൻ ഓഫ് ദ ഇയർ അവാർഡ്

Posted on: October 1, 2015

Etihad-Airways-A380--big

അബുദാബി : ഇത്തിഹാദ് എയർവേസിന് ട്രാവൽ ട്രേഡ് ഗസറ്റിന്റെ എയർലൈൻ ഓഫ് ദ ഇയർ അവാർഡ്. ലണ്ടനിലെ ലൈസിയം തീയേറ്ററിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. ട്രാവൽ ട്രേഡ് ഗസറ്റ് അവാർഡിലൂടെ ഇത്തിഹാദ് കൂടുതൽ ബഹുമാനിതരായിരിക്കുകയാണെന്ന് ചീഫ് കമേഴ്‌സ്യൽ ഓഫീസർ പീറ്റർ ബൗംഗാർറ്റ്‌നർ പറഞ്ഞു.

ഇത്തിഹാദ് 2004 ആണ് ലണ്ടനിലേക്ക് ആദ്യ സർവീസ് ആരംഭിക്കുന്നത്. ഇപ്പോൾ അബുദാബിയിൽ നിന്ന് ആറ് പ്രതിദിന സർവീസുകളാണ് യുകെയിലെ മൂന്ന് ഡെസ്റ്റിനേഷുകളിലേക്ക് നടത്തുന്നത്. എയർബസ് എ 380 സർവീസിന് ആദ്യം തെരഞ്ഞെടുത്തത് ഹീത്രുവിനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.