ഇന്ത്യയിൽ 12 ലക്ഷം ഐഫോണുകൾ വിൽക്കാൻ ആപ്പിൾ

Posted on: September 30, 2015

Apple-iOS-store-Big

ന്യൂഡൽഹി : ആപ്പിൾ നടപ്പ് വർഷം ഒക്‌ടോബർ – ഡിസംബർ ക്വാർട്ടറിൽ 12 ലക്ഷം ഐഫോണുകൾ ഇന്ത്യയിൽ വിൽക്കാൻ ലക്ഷ്യമിടുന്നു. കഴിഞ്ഞവർഷം ഇതേകാലത്തും സമാനമായ വില്പന ആപ്പിൾ നേടിയിരുന്നു. 2015 ൽ മൊത്തം 35 ലക്ഷം ഉത്പന്നങ്ങളാണ് ആപ്പിളിന്റെ വില്പന ലക്ഷ്യം.

നാലാം ക്വാർട്ടറിൽ മാർക്കറ്റിംഗ് പ്രമോഷനായി 300 കോടി രൂപയാണ് ആപ്പിൾ വകയിരുത്തിയിട്ടുള്ളത്. പുതിയ ഐഫോൺ 6 എസ്, 6എസ് പ്ലസ് എന്നിവ ഒക്‌ടോബർ 16 ന് വിപണിയിലെത്തും. രാജ്യത്തെമ്പാടുമായി 500 ഐഒഎസ് സ്റ്റോറുകൾ തുറക്കാനും ആപ്പിൾ ലക്ഷ്യമിടുന്നു.