ആപ്പിൾ ബംഗലുരുവിൽ ഐഫോൺ നിർമാണം തുടങ്ങുന്നു

Posted on: December 30, 2016

മുംബൈ : ആപ്പിൾ ഏപ്രിൽ മുതൽ ബംഗലുരുവിൽ ഐഫോൺ നിർമാണം ആരംഭിച്ചേക്കും. തായ്‌വാൻ കമ്പനിയായ വിസ്‌ട്രോൺ ആണ് ആപ്പിളിനു വേണ്ടി ഐഫോണുകൾ നിർമ്മിക്കുന്നത്. പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലാണ് വിസ്‌ട്രോൺ ഉത്പാദനകേന്ദ്രം. ഇന്ത്യയിൽ ഉത്പാദനം തുടങ്ങുന്നതോടെ ഐഫോണുകൾക്കുള്ള 12.5 ശതമാനം അഡീഷണൽ നികുതി കുറയ്ക്കാനാകും.

നേരത്തെ ഫോക്‌സ്‌കോണുമായി ഐഫോൺ നിർമാണം സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും പദ്ധതി ഫലംകണ്ടില്ല. 2015 ഒക് ടോബർ മുതൽ 2016 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 25 ലക്ഷം ഐഫോണുകളാണ് ആപ്പിൾ ഇന്ത്യയിൽ വില്പന നടത്തിയത്. വില്പനയിൽ മുൻ വർഷം ഇതേകാലയളവിനേക്കാൾ 50 ശതമാനത്തിലേറെ വളർച്ചരേഖപ്പെടുത്തി.