ഐആർസിടിസി 19 സ്‌റ്റേഷനുകളിൽ എക്‌സിക്യൂട്ടീവ് ലോഞ്ച് തുറക്കും

Posted on: September 16, 2015

IRCTC-executive-lounge-Big

ന്യൂഡൽഹി : ഐആർസിടിസി രാജ്യത്തെ 19 റെയിൽവേ സ്‌റ്റേഷനുകളിൽ അടുത്ത വർഷം ആദ്യം എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ തുറക്കും. വിമാനത്താവളങ്ങൾക്ക് സമാനമായ സൗകര്യങ്ങളോടു കൂടിയവയാകും ലോഞ്ചുകളെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ചെയർമാൻ എ. കെ. മനോച്ച പറഞ്ഞു. ആദ്യഘട്ടത്തിൽ കേരളത്തിലെ ഒരു സ്റ്റേഷനുകളെയും ഉൾപ്പെടുത്തിയിട്ടില്ല.

വാഷ് ആൻഡ് ചേഞ്ച്, വൈഫൈ, ലൈവ് ടിവി, മ്യൂസിക് ചാനൽ, ബഫറ്റ് സർവീസ്, ന്യൂസ്‌പേപ്പർ, ബുക്‌സ്, ലഗേജ് റാക്ക്, ഷൂ ഷൈനർ, ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം, പ്രീ ഡിപ്പാർച്ചർ, പോസ്റ്റ് അറൈവൽ അസിസ്റ്റൻസ് തുടങ്ങിയ സൗകര്യങ്ങൾ ലോഞ്ചിനോട് അനുബന്ധിച്ചുണ്ടാകും. കാഷിന് പുറമെ ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സേവനങ്ങൾക്ക് പണമടയ്ക്കാനും സാധിക്കും. ഒരു വർഷത്തിനുള്ളിൽ മറ്റൊരു 30 സ്റ്റേഷനുകളിൽ കൂടി എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.