നീരജ ഭാട്യ ഇത്തിഹാദ് ഇന്ത്യ വൈസ് പ്രസിഡന്റ്

Posted on: September 3, 2015

Etihad-Airways-Neerja-Bhati

മുംബൈ : ഇത്തിഹാദ് എയർവേസ് ഇന്ത്യ-ഇന്ത്യ സബ്‌കോണ്ടിനെന്റ് വൈസ് പ്രസിഡന്റായി നീരജ ഭാട്യയെ നിയമിച്ചു. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, സീഷെൽസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ചുമതലയും നീരജ ഭാട്യ വഹിക്കും.

ഇത്തിഹാദിന്റെ വെസ്റ്റേൺ ഇന്ത്യ സെയിൽസ് മാനേജരായി 2004 ൽ ജോലിയിൽ പ്രവേശിച്ച നീരജ ഭാട്യ 2007 മുതൽ ജനറൽ മാനേജരാണ്. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും ഉൾപ്പടെ ഇന്ത്യയിലെ 11 ഡെസ്റ്റിനേഷനുകളിലേക്ക് അബുദാബിയിൽ നിന്ന് ഇത്തിഹാദ് സർവീസ് നടത്തുന്നുണ്ട്. ജെറ്റ് എയർവേസുമായി ചേർന്ന് അബുദാബിയിലേക്ക് ഇന്ത്യയിലെ 14 നഗരങ്ങളിൽ നിന്ന് പ്രതിവാരം 200 ഫ്‌ളൈറ്റുകളാണ് ഇത്തിഹാദ് ഓപറേറ്റ് ചെയ്യുന്നത്.