പുതിയ ഉത്പന്നങ്ങളുമായി സിന്തൈറ്റ്

Posted on: December 19, 2020

കൊച്ചി : സുഗന്ധവ്യഞ്ജന ഉത്പാദന വിപണന കമ്പനിയായ സിന്തെറ്റ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് വിപണി ലക്ഷ്യമിട്ട് പുതിയ ന്യൂട്രാസിക്യൂട്ടിക്കല്‍സ് ബാന്‍ഡായ നാറ്റ്ഛാ (natxtra) അവതരിപ്പിച്ചു.

ഔഷധ സസ്യങ്ങളുടെ തനിമ ചോരാതെ വേര്‍തിരിച്ചെടുക്കുന്ന വൈറ്റമിനുകളും ധാതുക്കളും പ്രകൃതിദത്ത ചേരുവകളും ചേര്‍ന്നതാണ് ഉത്പന്ന നിര. വൈറ്റ് മിന്‍ സി, ആക്ടീവ് സിങ്ക് എന്നിവയോടൊപ്പം നെല്ലിക്ക സത്തുകൂടി ചേര്‍ത്ത അംല സി സെഡ്, അശ്വഗന്ധക്കൊപ്പം വൈറ്റമിന്‍ ബി കോംപ്ലക്‌സ്, ആക്ടീവ് മഗ്‌നീഷ്യം എന്നിവയടങ്ങിയ അശ്വഗന്ധ ഡിഎസിആര്‍, ഹൃദയാരോഗ്യത്തിനായി ഒമേഗ3, വൈറ്റമിന്‍ കെ2 എന്നിവയ്‌ക്കൊപ്പം മഞ്ഞളിന്റെ ഗുണവും ചേര്‍ന്ന കുര്‍ക്യൂ മെഗ്3, ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനുള്ള ജിംനിമ, ആക്ടീവ് മഗ്‌നീഷ്യം എന്നിവയാണ് ഉത്പന്നങ്ങള്‍.

കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണു പുതിയ മേഖലകളിലേക്കുകൂടി ചുവടുവയ്ക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് പറഞ്ഞു.

TAGS: Synthite |