ഇത്തിഹാദിന് ഓസ്‌ട്രേലിയൻ ബിസിനസ് ട്രാവലർ അവാർഡ്

Posted on: August 5, 2015

Etihad-Australian-Business-

അബുദാബി : ഇത്തിഹാദ് എയർവേസിന് ഓസ്‌ട്രേലിയൻ ബിസിനസ് ട്രാവലറിന്റെ മൂന്ന് പുരസ്‌കാരങ്ങൾ. ബെസ്റ്റ് എയർലൈൻ, ബെസ്റ്റ് ഫസ്റ്റ് ക്ലാസ്, ബെസ്റ്റ് അറൈവൽ ലോഞ്ച് എന്നീ വിഭാഗങ്ങളിലാണ് ഇത്തിഹാദ് പുരസ്‌കാരം നേടിയത്.

ഏഷ്യ പസഫിക് മേഖലയിലെ ഫ്രീക്ക്വന്റ് ഫ്‌ലയേഴ്‌സിൽ നിന്നും ബിസിനസ് ട്രാവലറിന്റെ എഴുത്തുകാരിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തിഹാദിനെ പുരസ്‌കാരത്തിന് പരിഗണിച്ചത്.

ഇത്തിഹാദിന്റെ എയർബസ് എ 380, 787-9 ഡ്രീംലൈനർ കാബിനുകൾ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ചതാണെന്ന് ഓസ്‌ട്രേലിയൻ ബിസിനസ് ട്രാവലർ എഡിറ്റർ ഡേവിഡ് ഫ്‌ളൈൻ പറഞ്ഞു.