റിഷാഭ് ഗുപ്ത ഹൗസിംഗ്‌ഡോട്ട്‌കോം സിഇഒ

Posted on: July 11, 2015

Rishabh-Gupta-Housing.com-b

മുംബൈ : റിയലിട്ടി പോർട്ടലായ ഹൗസിംഗ്‌ഡോട്ട്‌കോമിന്റെ ഇടക്കാല സിഇഒ ആയി റിഷാഭ് ഗുപ്തയെ നിയമിച്ചു. നിലവിൽ ചീഫ് ഓപറേറ്റിംഗ് ഓഫീസറായിരുന്നു. രാഹുൽ യാദവിന് പകരമാണ് പുതിയ നിയമനം.

റിഷാഭിന് പുറമെ ഹരേഷ് ചാവ്‌ല, അഭിഷേക് ആനന്ദ് എന്നിവരാണ് കമ്പനിയുടെ ഓപറേറ്റിംഗ് കമ്മിറ്റിയിലുള്ളത്. ഹൗസിംഗ് ഡോട്ട്‌കോമിന് രാജ്യത്തെ 100 ലേറെ നഗരങ്ങളിലായി 2,551 ജീവനക്കാരുണ്ട്.