ഹൗസിംഗ്‌ഡോട്ട്‌കോം റിയലിട്ടി ബിസിനസ് ഇന്റലിജൻസിനെ ഏറ്റെടുത്തു

Posted on: May 28, 2015

Housing-com-Big

ന്യൂഡൽഹി : റിയൽഎസ്‌റ്റേറ്റ് പോർട്ടലായ ഹൗസിംഗ് ഡോട്ട്‌കോം ഡൽഹിസ്റ്റാർട്ടപ്പായ റിയലിട്ടി ബിസിനസ് ഇന്റലിജൻസിനെ ഏറ്റെടുത്തു. 12-24 കോടി രൂപയ്ക്കാണ് ഇടപാട്. മെരിസിസ് അഡൈ്വസേഴ്‌സ് ആണ് ഇടപാടിന് നേതൃത്വം നൽകിയത്.

റിയൽഎസ്റ്റേറ്റ് നിക്ഷേപകർക്കുള്ള വിശകലന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് റിയലിട്ടി ബിഐ ഏറ്റെടുത്തത്. 2013 ൽ ആരംഭിച്ച റിയലിട്ടി ബിഐ ബാങ്കുകൾക്കും ഹൗസിംഗ് ഫിനാൻസ് കമ്പനികൾക്കും എൻബിഎഫ്‌സികൾക്കും ആവശ്യമായ കൊളാറ്ററൽ റിസ്‌ക് മാനേജ്‌മെന്റ് സാങ്കേതിക സേവനങ്ങളാണ് നൽകി വരുന്നത്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക്, ഹെലിയോൺ, നെക്‌സസ്, ക്വാൽകോം എന്നീ നിക്ഷേപ സ്ഥാപനങ്ങൾ രാഹുൽ യാദവിന്റെ ഹൗസിംഗ് ഡോട്ട്‌കോമിൽ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്.