ഹൗസിംഗ് ഡോട്ട്‌കോം കേരളത്തിലേക്ക്

Posted on: May 30, 2015

Housing-com-Big

തിരുവനന്തപുരം : ഓൺലൈൻ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ, ഹൗസിംഗ് ഡോട്ട്‌കോം കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കും. ഇതിന്റെ മുന്നോടിയായി തിരുവനന്തപുരത്ത് ഹൗസിംഗിന്റെ റെന്റ് ആൻഡ് റീസെയിൽ വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു.

വീടുകൾ വാടകയ്ക്ക് ആവശ്യമുള്ളവർക്കും വാടകയ്ക്ക് കൊടുക്കാനുള്ളവർക്കും വീടുകൾ വിൽക്കാനോ വാങ്ങാനോ ഉള്ളവർക്കും Housing.com ൽ ലോഗ്ഓൺ ചെയ്താൽ ഉടൻ തന്നെ സേവനം ലഭ്യമാകും.

തിരുവനന്തപുരത്തിന് റിയൽ എസ്റ്റേറ്റ് വിപണിയിൽ നിർണായക സ്ഥാനം ആണുള്ളതെന്ന് ഹൗസിംഗ് ഡോട്ട്‌കോം സിഒഒ റിഷദ് ഗുപ്ത പറഞ്ഞു. Housing.com ഇന്ത്യയിലെ 20 നഗരങ്ങളിലേയ്ക്ക് കൂടി റെന്റ്, റീസെയിൽ വിഭാഗം പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.