യുവരാജ്‌സിംഗ് ഇന്റലിജന്റ് ഇന്റർഫേസസിൽ നിക്ഷേപം നടത്തി

Posted on: December 31, 2015

 

Yuvraj-Singh-Big-a

മുംബൈ : ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ യു വി കാൻ വെഞ്ചേഴ്‌സ് ഇൻലിജന്റ് ഇന്റർഫേസസിൽ നിക്ഷേപം നടത്തി. ഹൗസിംഗ് ഡോട്ട്‌കോം മുൻ സിഇഒ രാഹുൽ യാദവ് ആണ് ഇന്റലിജന്റ് ഇന്റർഫേസസിന്റെ പ്രമോട്ടർ. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല.

ഈ വർഷം ഏപ്രിലിൽ ആരംഭിച്ച യു വി കാൻ വെഞ്ചേഴ്‌സ് സ്‌പോർട്ടി ബീൻസ്, വ്യോമോ, ഹെൽത്തിയൻസ് ഡോട്ട്‌കോം തുടങ്ങിയവയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.