ടിസിഎസ് ഈ വർഷം 60,000 പേരെ നിയമിക്കും

Posted on: July 1, 2015

TCS-AGM-2015-big

മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസ് ഈ വർഷം 60,000 പേർക്ക് പുതുതായി നിയമനം നൽകും. ഇവരിൽ 35,000 പേർ പുതുമുഖങ്ങളായിരിക്കുമെന്ന് ചെയർമാൻ സൈറസ് മിസ്ത്രി വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളോട് പറഞ്ഞു. കഴിഞ്ഞ വർഷം 67,000 പേർക്കാണ് നിയമനം നൽകിയത്. 14.9 ശതമാനമാണ് ടിസിഎസിലെ അട്രീഷൻ നിരക്ക്. ഇതു വ്യവസായ ശരാശരിയേക്കാൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ളവരിൽ ഒരു ലക്ഷം പേർക്ക് വിവിധ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ പരിശീലനവും നൽകുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ചന്ദ്രശേഖരൻ അറിയിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ സോഷ്യൽ, മൊബൈൽ, അനലറ്റിക്‌സ്, ക്ലൗഡ് മേഖലകളിൽ നിന്നായി 5 ബില്യൺ ഡോളർ വരുമാനം പ്രതീക്ഷിക്കുന്നതായി ടിസിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു ലക്ഷം വനിതകൾ ഉൾപ്പടെ 3.14 ലക്ഷം ജീവനക്കാരാണ് ടിസിഎസിലുള്ളത്.