ദുബായ് ബർഷയിൽ അസ്റ്റർ മെഡിക്കൽ സെന്റർ

Posted on: May 14, 2015

Aster-Medical-Centre-Al-Bar

ദുബായ് അസ്റ്റർ മെഡിക്കൽ സെന്റർ ദുബായ് അൽ ബർഷയിൽ പ്രവർത്തനമാരംഭിച്ചു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്‌ണോമിക് ഡെവലപ്‌മെന്റിലെ സീനിയർ മാനേജർ അഹമ്മദ് അൽ മിഹൈരി, ഇക്‌ണോമിക് ഡിപ്പാർട്ട്‌മെന്റിലെ കസ്റ്റമർ റിലേഷൻസ് മാനേജർ ഫഹദ് ഈസ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സ്ട്രാറ്റജീസ് ഡയറക്ടർ അലീഷ മൂപ്പൻ, അസ്റ്റർ ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. വിൽസൺ, അസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പി.എം.എം.എച്ച്. സായിദ് തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.

അൽ ബർഷയിലേക്ക് ആരോഗ്യസംരക്ഷണ പദ്ധതിയുമായി എത്താൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദുബായിലെ റസിഡൻഷ്യൽ കമ്യൂണിറ്റികളിലേക്ക് അസ്റ്ററിന്റെ സേവനം എത്തിക്കുന്നതിന്റെ ഭാഗമാണ് ബർഷയിലെ മെഡിക്കൽ സെന്റർ എന്ന് സ്ട്രാറ്റജീസ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു.

അൽ ബർഷ സൗത്തിൽ അസ്‌വാക്ക് സൂപ്പർമാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ള അസ്റ്റർ മെഡിക്കൽ സെന്റർ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകുന്നേരം 4.30 മുതൽ രാത്രി 9.30 വരെയും പ്രവർത്തിക്കും.