May 2024
ക്രെഡായ് സ്റ്റേറ്റ് കോണ്‍ നവംബര്‍ 2, 3 തിയതികളില്‍
Posted on: November 1, 2023
കൊച്ചി : ഇന്ത്യയിലെ സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ സംഘടനയായ ക്രെഡായിയുടെ (കോ
ണ്‍ഫെഡറേഷന്‍ ഒഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഒഫ് ഇന്ത്യ) സംസ്ഥാന ചാ
പ്റ്ററായ ക്രെഡായി കേരള, ബില്‍ഡേഴ്സ് ഫ്രറ്റേണിറ്റിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഏഴാം പ
തിപ്പ് ക്രെഡായ് സ്റ്റേറ്റ് കോണ്‍’ നവംബര്‍ 2, 3 തിയതികളില്‍ നടക്കും. കളമശേരി ചാക്കോളാസ് പവലി
യന്‍ സെന്ററില്‍ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക.
പുതിയ ബന്ധം കെട്ടിപ്പടുക്കുക, മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നയ പരിഷ്കരണങ്ങള്‍ എന്നിവ ലക്ഷ്യമിടുന്നു. കേരള റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സുസ്ഥിര വളര്‍ച്ച, ആശയങ്ങള്‍ കൈമാറുക, കെട്ടിട വ്യവസായത്തിലെ അംഗങ്ങള്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് കെഡായ് കേരള ചെയര്മാന് രവി ജേക്കബും കോണ്‍ഫറന്‍സ് ചെയര്മാന് ഡോ. നജീബ് സക്കറിയയും പറഞ്ഞു.
തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ അഡ്വ. അനില്‍കുമാര്‍ കെവായി ദേശീയ പ്രസിഡന്റ് ബൊമ്മന് ഇറാനി, സെക്രട്ടറി രാം റെഡ്ഡി എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഏഴാം പതിപ്പിന്റെ പ്രമേയം ഡെസ്റ്റിനേഷന്കേരള, ദി നെക്സ്റ്റ് ബിഗ് റിയല്‍ എസ്റ്റേറ്റ് സ്റ്റോറി’ എന്നതാണ്.
TAGS: Credai |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച