ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിനെ സ്വന്തമാക്കി നിര്‍മ ലിമിറ്റഡ്

Posted on: September 23, 2023


കൊച്ചി: ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിനെ സ്വന്തമാക്കി സോപ്പ് കമ്പനി നിര്‍മ ലിമിറ്റഡ്. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയുടെ കീഴിലുള്ള ഗ്ലെന്‍മാര്‍ക്ക്‌ലൈഫ് സയന്‍സസിന്റെ (ജിഎല്‍എസ്) 75 ശതമാനം ഓഹരികളാണ് നിര്‍മ ലിമിറ്റഡ് സ്വന്തമാക്കിയത്. 4,000 കോടി രൂപയുടെ കടം വീട്ടാനുള്ള ജിഎല്‍എസിന്റെ ശ്രമമാണ് വില്പ്പനയിലെത്തിയത്.

ഓഹരിയൊന്നിന് 615 രൂപ നിരക്കില്‍5,651.5 കോടിയുടെ 75 ശതമാനം ഓഹരികള്‍ വില്ക്കാന്‍ നിര്‍മ ലിമിറ്റഡുമായി ഒരു നിശ്ചിത കരാറില്‍ ഏര്‍പ്പെട്ടതായി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഫയലിങ്ങില്‍ അറിയിച്ചു. ഓഹരി വില്പ്പനയ്ക്ക് ശേഷം ജിഎല്‍എസില്‍ ഗ്ലെന്‍മാര്‍ക്ക്ഫാര്‍മയ്ക്ക് 7.84% ഓഹരിയാകും ഉണ്ടായിരിക്കുക.

റെഗുലേറ്ററി, ഷെയര്‍ഹോള്‍ഡര്‍ അംഗീകാരം എന്നിവ ഉള്‍പ്പെടെയുള്ള പതിവ് വ്യവസ്ഥകള്‍ക്ക് വിധേയമാണ് ഇടപാട്. മരുന്ന് നിര്‍മാണത്തിലെ രാസസംയുക്തങ്ങള്‍ (ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സ്) നിര്‍മിക്കുന്ന കമ്പനിയാണ് ജിഎല്‍എസ്. കര്‍സന്‍ ബായി പട്ടേലിന്റെ നേതത്വത്തില്‍ 1969ല്‍ അലക്കുപൊടിബിസിനസുമായി വിപണിയിലെത്തിയ കമ്പനി നിര്‍മ സോപ്പും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്നതിനു പുറമെ വ്യാവസായിക രാസപദാര്‍ഥങ്ങളുടെ ഉത്പാദനത്തിലും സജീവമാണ്.

കഴിഞ്ഞ ഏപ്രിലില്‍ സ്റ്റെറികോംഫാര്‍മയെ നിര്‍മ ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഐ ഡ്രോം കോ
ണ്‍ടാക്റ്റ് ലെന്‍സും നിര്‍മിക്കുന്ന കമ്പനിയാണ് സ്റ്റെറികോം, സിമന്റ് വ്യവസായത്തിലും നിര്‍മ പ്രവേശിച്ചിട്ടുണ്ട്. 14 ലക്ഷം കോടി രൂപയ്ക്ക്ഫാര്‍ജ് ഹോള്‍സിം സിമന്റ്‌സിനെ2016ലാണ് കമ്പനി സ്വന്തമാക്കിയത്. ഇതിനു ശേഷമുള്ള കമ്പനിയുടെസുപ്രധാന ഏറ്റെടുക്കലാണ് ഗ്ലെന്‍മാര്‍ക്കിന്റേത്.