ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ ഐപിഒ ജൂലൈ 27 ന്

Posted on: July 22, 2021

കൊച്ചി : വിട്ടുമാറാത്ത ചികിത്സാ മേഖലകളിലെ പ്രമുഖ ഡെവലപ്പറും തിരഞ്ഞെടുത്ത ഉയര്‍ന്ന മൂല്യമുള്ള, ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ നിര്‍മ്മാതാവുമായ ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ലിമിറ്റിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് ജൂലൈ 27ന് ആരംഭിച്ച് ജൂലൈ 29ന് അവസാനിക്കും.

ഓഫറിന്റെ പ്രൈസ് ബാന്‍ഡ് ഇക്വിറ്റി ഷെയറിന് 695 മുതല്‍ 720 വരെ നിശ്ചയിച്ചിട്ടുണ്ട്. കുറഞ്ഞത് 20 ഇക്വിറ്റി ഷെയറുകള്‍ക്കും അതിനുശേഷം 20 ഇക്വിറ്റി ഷെയറുകളുടെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസ് ലിമിറ്റഡിന്റെ 2 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകളാണ് ഓഫറില്‍ അടങ്ങിയിരിക്കുന്നത്. ഇക്വിറ്റി ഷെയറുകളുടെ 10,600 ദശലക്ഷം ഫ്രഷ് ഇഷ്യുവും, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ ഒപ്പം വില്പനയ്ക്കുള്ള ഓഫര്‍ എന്നിവ ഉള്‍പ്പെടുന്നു. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ 6,300,000 ഇക്വിറ്റി ഷെയറുകളും അടങ്ങിയതാണ് ഈ ഓഫര്‍.

TAGS: Glenmark Pharma |