ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ-ഒംറോണ്‍ ഹെല്‍ത്ത് കെയര്‍ സഹകരണം

Posted on: August 14, 2023

കൊച്ചി: യുവജനങ്ങളെ രക്തസമ്മര്‍ദ്ദ നിയന്ത്രണത്തെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ മുന്‍നിര മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സും ജാപ്പനീസ് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ ഒംറോണ്‍ ഹെല്‍ത്ത്‌കെയര്‍ ഇന്ത്യയും സംയുക്തമായി പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടുന്നു. 18 വയസ്സുമുതല്‍ വീടുകളില്‍ നിന്നു തന്നെ രക്തസമ്മര്‍ദ്ദം പരിശോധിച്ചു തുടങ്ങേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തി കാട്ടിയാണ് ‘ടെയ്ക്ക് ചാര്‍ജ് അറ്റ് 18’ എന്ന പ്രചരണത്തിന് തുടക്കമിടുന്നത്.

ചെറിയ പ്രായത്തില്‍ തന്നെ രക്തസമ്മര്‍ദ്ദം നിരീക്ഷിച്ചു തുടങ്ങേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനാണ് ഒംറോണുമായുള്ള ഈ പങ്കാളിത്തമെന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഇന്ത്യ മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ അലോക് മാലിക് പറഞ്ഞു.

ഇന്ത്യയില്‍ 40 വയസ്സിനു താഴെ പ്രായമുള്ളവരില്‍ രക്തസമ്മര്‍ദ്ദം 10 മുതല്‍ 30 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്ന കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഇളം പ്രായത്തില്‍ തന്നെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഓരോ വ്യക്തികളേയും പ്രാപ്തരാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.