കീര്‍ത്തി നിര്‍മലും എഫ്എംസിജി ബ്രാന്‍ഡായ ഫാംഫെഡും ധാരണയില്‍

Posted on: July 3, 2023

കൊച്ചി : അരി ഉത്പാദന കമ്പനിയായ കീര്‍ത്തി നിര്‍മലും എഫ്എംസിജി ബ്രാന്‍ഡായ ഫാംഫെഡും
കൈകോര്‍ക്കുന്നു. ഉത്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി കീര്‍ത്തി നിര്‍മലി
ന്റെ സഹകരണത്തോടെ ഫാം ഫെഡിന്റെ ഉത്പന്നങ്ങള്‍ ഹോള്‍സെയിലായും റീട്ടെയ്‌ലെയും വിതരണം നടത്തുമെന്ന് കീര്‍ത്തി നിര്‍മല്‍ മാനെജിംഗ് ഡയറക്റ്റര്‍ ജോണ്‍സന്‍ വര്‍ഗീസും
ഫാംഫെഡ് വൈസ് ചെയര്‍മാന്‍ അനൂപ് തോമസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 വര്‍ഷത്തോളമായി മലയാളികള്‍ക്ക് സുപരിചിതമായ കീര്‍ത്തി നിര്‍മലിന്റെ വിപണി കേരളത്തിനകത്തും പുറത്തും സജീവമാണ്.

15ഓളം അരികള്‍ക്ക് പുറമെ ശര്‍ക്കര, പഞ്ചസാര, ഉപ്പ് തുടങ്ങിയ ഉത്പന്നങ്ങളും പുറത്തിറക്കുന്നുണ്ട്. വരും കാലങ്ങളില്‍ കൂടുതല്‍ എഫ്എംസിജി ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിനുള്ള തയാറെടുപ്പിലാണ് കീര്‍ത്തി നിര്‍മല്‍. 2008ല്‍ കോഴിക്കോട് ആസ്ഥാനമായി കാര്‍ഷികരംഗത്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണ സംരംഭമാ
യ സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ നിന്നുള്ള ബ്രാന്‍ഡാണ്ഫാംഫെഡ്. രണ്ട് വര്‍ഷങ്ങളായി കലര്‍പ്പില്ലാത്തതും ശുദ്ധവുമായ എഫ്എംസിജി ഉത്പന്നങ്ങളാണ് ഫാംഫെഡ് പുറത്തിറക്കുന്നത്. വരുംകാലങ്ങളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബിസിനസ് വിപുലീകരിക്കാനാണ് ഫാംഫെഡിന്റെ ലക്ഷ്യം. കൂടാതെ ഫാംഫെഡിന്റെ കീഴില്‍ പ്ലാന്റേഷനുകള്‍, എ
ഫ്എംസിജി, ഫിഷറീസ്, ടൂറിസം, എന്നിവയുമുണ്ട്.