ശക്തമായ രണ്ടാം വരവിനൊരുങ്ങി കോക്കോണിക്‌സ

Posted on: June 24, 2023

തിരുവനന്തപുരം : നാല് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നിര്‍മാണ കമ്പനിയായ കോക്കോണിക്‌സ്. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈയില്‍ നടക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്‌സ് മാറി. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി
എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേര്‍ന്നുള്ള കമ്പനിയായ കോക്കോണിക്‌സ് നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകള്‍ക്ക് പുറമേയാണ് പുതിയ നാല് മോഡലുകള്‍ കൂടി അവതരിപ്പിക്കുന്നത്. ഇതില്‍ രണ്ട് മോഡലുകള്‍ കെല്‍ട്രോണിന്റെ പേരിലായിരിക്കും വിപണിയിലിറക്കുക. അതില്‍ ഒന്ന് മിനി ലാപ്‌ടോപ്പാണ്. എല്ലാ മോഡലുകള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

2019ല്‍ ഉത്പാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്‌ടോപ്പുകള്‍ വില്പ്പന നടത്തിയായി മന്ത്രി പറഞ്ഞു. ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്‌സ് മാറി, കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി എന്നീ സ്ഥാപന
ങ്ങള്‍ക്ക് 51% ഓഹരിയും യുഎസി ഗ്ലോബലിന് 47% ഓഹരിയുമാണ് കമ്പനിയിലുള്ളത്. രണ്ട് ശതമാനം ഓഹരികള്‍ ഐടി വകുപ്പ് ശുപാര്‍ശ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാണ്. പ്രവര്‍ത്തന സ്വയം ഭരണാവകാശ
മുള്ള സ്ഥാപനമായിരിക്കും കാക്കോണിക്‌സ് എന്നും മന്ത്രി അറിയിച്ചു.

 

TAGS: Kokonix | P. Rajeev |