മില്‍മ എറണാകുളം യൂണിയനില്‍ 8 കോടി രൂപയുടെ പദ്ധതി തുടക്കമിട്ടു

Posted on: May 5, 2023

കൊച്ചി : മില്‍മ എറണാകുളം മേഖലാ യൂണിയനില്‍ 8 കോടി രൂപയുടെ പദ്ധതികള്‍ക്കു തുടക്ക മിട്ടതായി ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു.

ദേശീയ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍ഡിഡിബി) പ്രോമിസിങ് യൂണിയനായി തിരഞ്ഞെടുക്കപ്പെട്ട മില്‍മ എറണാകുളം മേഖലാ യൂണിയനു കീഴിലുള്ള എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീര സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്ലാന്റുകള്‍ക്കും 3 കോടി രൂപ ഗ്രാന്റും 5 കോടി രൂപ പലിശരഹിത വായ്പയുമാണുലഭ്യമാകുന്നത്. 3 വര്‍ഷം കൊണ്ടാണു പദ്ധതി പൂര്‍ത്തീകരിക്കുന്നത്.

20,000 ക്ഷീരകര്‍ഷകര്‍ക്ക് 10 ലീറ്ററിന്റെ സ്റ്റീല്‍ പാല്‍ ക്യാനുകള്‍ നല്‍കുന്നതിന് ഒരു കോടി, ക്ഷീര കര്‍ഷകരുടെ പരിശീലനത്തിന് 1.21 കോടി, കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് 96ലക്ഷം, മാര്‍ക്കറ്റിങ് ശക്തിപ്പെടുത്താന്‍ 70 ലക്ഷം, കോട്ടയം ഡെയറി വികസനത്തിന് 3.25കോടി ഉള്‍പ്പെടെ ഏകദേശം 7.87 കോടി രൂപയുടെ പദ്ധതികളാണു നടപ്പാക്കുന്നത്.