പുതിയ ഉത്പ്പന്നങ്ങളുമായി മില്‍മ

Posted on: March 8, 2023

കൊച്ചി : മില്‍മ എറണാകുളം മേഖലാ യൂണിയന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവന്‍ പശുക്കളെയും ഇന്‍ഷുര്‍ ചെയ്യമെന്നും പാല്‍വില വര്‍ധിപ്പിക്കുമ്പോള്‍ വലിയ പങ്കും കര്‍ഷകന് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

മേഖലാ യൂണിയന്‍ വിപണിയിലിറക്കുന്ന പുതിയ ഉത്പ്പന്നങ്ങളായ ഷുഗര്‍ ഫ്രീ പേഡ, ചോക്ലേറ്റ് പേഡ, ജാക്ക്ഫ്രൂട്ട് പേഡ, ഗുവാമാസം എന്നിവയുടെ വിപണ നോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കര്‍ഷകസഹായപദ്ധതികളായ ഹെല്‍പ് ടു ഫാര്‍മേഴ്‌സ്‌ലോഗോയും പ്രകാശിപ്പിച്ചു.

മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍ അധ്യക്ഷനായി. സംസ്ഥാന ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, മുന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, നഗരസഭാ കൗണ്‍സിബാബു, മില്‍മ ഭരണസമിതി അംഗങ്ങള്‍, മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ പുറവക്കാട്ട് എന്നിവര്‍ സംസാരിച്ചു. വിവിധ സഹായധന വിതരണവും നടന്നു.