കൈത്തറിക്കൊരു കൈത്താങ്ങ് ; പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

Posted on: August 25, 2022

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാര്‍ഡുമായി സഹകരിച്ച് നടത്തുന്ന ‘കൈത്തറിക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന പദ്ധതി പി ബാലചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. പ്രാദേശിക കൈത്തറി ഉത്പ്പാദനത്തേയും വില്പ്പനയേയും നെയ്ത്തു പ്രതിഭകളേയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക സമ്പദ്ഘടനയെ പരിപോഷിപ്പിച്ച് സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മജ, സെഡാര്‍ റീട്ടെയില്‍ മാനേജിംഗ് ഡയറക്ടര്‍ അലോക് തോമസ് പോള്‍, ഇസാഫ് സഹ സ്ഥാപക മെറീന പോള്‍, ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ സെലീന ജോര്‍ജ്, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഡിഐസി മെമ്പര്‍ അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ കുത്താമ്പുള്ളി, തിരുവില്വാമല, എരവത്തൊടി കൈത്തറി സൊസൈറ്റികളിലെ നെയ്ത്തുകാരെ ആദരിച്ചു.

 

TAGS: ESAF Bank | Kaithari |