വ്യാപാരികളുടെ സ്വന്തം ആപ്പ് – പെപ്പ്കാർട്ട് പുറത്തിറക്കി

Posted on: September 15, 2021

കോഴിക്കോട് :  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെപ്പ്കാര്‍ട്ട് എന്ന പേരില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ പത്തുലക്ഷത്തിലധികം വരുന്ന വ്യാപാരികള്‍ക്കുവേണ്ടിയാണ് ബഹുമുഖ സേവനങ്ങള്‍ നല്‍കുന്ന ആപ്ലിക്കേഷന്‍ വിപണിയിലിറക്കുന്നതെന്നു കോഴിക്കോട് വ്യാപാര ഭവനില്‍ ആപ്ലിക്കേഷന്‍ ലോഞ്ച്‌ചെയ്തുകൊണ്ട് ഏകോപനസമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍പറഞ്ഞു.

ഇ-ഷോപ്പിംഗ്, ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി, ഡിജിറ്റല്‍ വാലറ്റ്, ജിയോ സേര്‍ച്ചിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ അനലറ്റിക്‌സസ്, സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ്, ഓണ്‍ലൈന്‍ റെപ്യൂട്ടേഷന്‍ മാനേജ്‌മെന്റ് തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആപ്.

വ്യാപാരികള്‍ തങ്ങളുടെ ഷോപ്പ് പെപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്യുന്നതോടെ ഷോപ്പിനെ ഡിജിറ്റൈസ് ചെയ്യാനും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനും കഴിയുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഡെലിവറി സിസ്റ്റം വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കാനും സാധിക്കും.