എം.എസ്.എം.ഇ. വികസന പദ്ധതികളുമായി സിഡ്ബി

Posted on: July 6, 2021

കൊച്ചി : അന്താരാഷ്ട്ര എം.എസ്.എം.ഇ. ദിനാഘോഷത്തിന്റെ ഭാഗമായി സിഡ്ബി (മോള്‍ ഇന്‍ഡസ്ട്രീസ്
ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) എം.എസ്.എം.ഇ.കള്‍ക്കായി വിവിധ വികസന പദ്ധതികള്‍ നടപ്പാക്കി.
ഇതോടനുബന്ധിച്ചു നടന്ന വികസന വാരാചരണത്തിന്റ ഭാഗമായി ‘സഹസ്’ പദ്ധതിക്കു കീഴില്‍ തൃശ്ശൂ
രിലെ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ സ്വാവാലമ്പന്‍ ചെയര്‍ പദ്ധതി നടപ്പാക്കി. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുമായിരിക്കും പദ്ധതിവഴി പിന്തുണ നല്‍കുക.

ഇതിനു പുറമെ സ്വാവാലമ്പന്‍ സുവിധ കേന്ദ്രം ആരംഭിക്കുന്നതിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എം
.എസ്.എം.ഇ.ക്ക് (സി.ഐ.എം.എസ്.എം.ഇ.) പിന്തുണ നല്‍കിയതായും സിഡ്ബി അറിയിച്ചു.

കോവിഡ് കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് എം.എസ്.എം.ഇ.കളെ സഹായിക്കാന്‍ ഗ്ലോബല്‍
അലയന്‍സ് ഫോര്‍ മാസ് എന്‍ട്രപ്രണര്‍ഷിപ്പുമായും സിഡ്ബി ധാരണാപത്രം ഒപ്പുവെച്ചു. 11 സംസ്ഥാനങ്ങ
ളില്‍ യു.കെ. സിന്‍ഹ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളും
സിഡ്ബി സജ്ജമാക്കിയിട്ടുണ്ട്.

 

TAGS: MSME |