കോവിഡ് : എം എസ് എം ഇ കള്‍ക്ക് ആശ്വാസ നടപടികള്‍ക്ക് വേണമെന്ന് കെ.എസ്.എസ്.ഐ.എ

Posted on: May 31, 2021

കൊച്ചി : കോവിഡ് രണ്ടാം രംഗത്തില്‍ എം.എസ്.എം.ഇ. മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യക ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ചെറുകിട വ്യവ
സായ അസോസിയഷന്‍ (കെ.എസ്.എസ്.ഐ.എ). എം.എസ്.എം.ഇ.കള്‍ എടുത്തിട്ടുള്ള എല്ലാ വായ
കള്‍ക്കും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്ക ണമെന്നും അതിനുശേഷം എല്ലാ വായ്പകളും പലിശയും പുനഃക്രമീകരിച്ച് ലളിതമായ വ്യവസ്ഥയില്‍ ഗഡുക്കളായി തിരിച്ചടയ്ക്കാന്‍ അനുവദിക്കണമെന്നും ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പൂട്ടിക്കിടക്കുന്ന കാലത്തെ വായ്പയ്ക്കുള്ള പലിശപൂര്‍ണമായും ഒഴിവാക്കുക, സര്‍ഫാസി ആക്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കുക, സംരംഭങ്ങള്‍ പൂട്ടാതെ ഇരിക്കണമെങ്കില്‍ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) കണക്കാക്കുന്ന നടപടി മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തുക, സംരംഭകരുടെയും തൊഴിലാളികളുടെയും മൂന്നുമാസത്തെ ഇ.പി.എഫ്., ഇ.എ സ്.ഐ. വിഹിതം സര്‍ക്കാര്‍ അടയ്ക്കുക, തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും മുന്‍ഗണന നല്‍കി ഇ.എസ്.ഐ.ആശുപത്രികളില്‍ കൂടി വാക്‌സിനഷന്‍ നടത്തുക, ജി.എസ്.ടി. പലിശഒഴിവാക്കി അടയ്ക്കുന്നതിന് ആറു മാസം സാവകാശംനല്‍കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.

 

TAGS: KSSIA | MSME |