സിയാല്‍ 27 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: August 12, 2020

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാല്‍) 2019-20 സാമ്പത്തിക വര്‍ഷം 204.05 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലത്തെ ലാഭത്തെ (166.91 കോടി) അപേക്ഷിച്ച് വളര്‍ച്ച 22.25 ശതമാനം.

പൂര്‍ണ ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ പ്രവര്‍ത്തനം കൂടി പരിഗണിച്ചാല്‍ മൊത്തം ലാഭം 226.23 കോടി രൂപയാണ്. സിയാലിന്റെ മാത്രം വരുമാനം 655.05 കോടി രൂപ. കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഉള്‍പ്പെടെയുള്ള ഉപകമ്പനികള്‍ കൂടി കണക്കിലെടുത്താല്‍ മൊത്തവരുമാനം 810.08 കോടി. അതേ സമയം കോവിഡിനെത്തു ടര്‍ന്നുണ്ടായ പ്രവര്‍ത്തന നിയന്ത്രണം മൂലം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറില്‍ സിയാലിന് 72 കോടി രൂപയുടെനഷ്ടമുണ്ടായി.

ഓഹരിയുടമകള്‍ക്ക് 27 ശതമാനം ലാഭവിഹിതം അനുവദിക്കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തു. ലാഭവിഹിതം ഇനത്തിൽ 34  കോടി രൂപ സംസ്ഥാന സര്‍ക്കാരിന് സിയാലില്‍ നിന്ന് ലഭിക്കും.

 

TAGS: Cial |