സുഭിക്ഷകേരളം : കൃഷി വകുപ്പില്‍ യുവാക്കള്‍ക്ക് പരിശീലനം

Posted on: July 19, 2020

മലപ്പുറം : സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃഷിവകുപ്പില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗാമിന് അവസരം. അഗ്രിക്കള്‍ച്ചറില്‍ ബിരുദം, ഡിപ്ലോമ, വിഎച്ച്എസ്സി സര്‍ട്ടിഫിക്കറ്റുള്ളവര്‍, സോഷ്യല്‍ വര്‍ക്ക്, മാനേജ്‌മെന്റ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബുരുദധാരികള്‍, മറ്റു ബിരുദധാരികള്‍, സോഷ്യല്‍ വെല്‍ഫെയര്‍, മാനേജ്‌മെന്റ് ഡിപ്ലോമ തുടങ്ങി വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയായവര്‍ക്കും നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കാം.

ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി ഡയറക്ടറേറ്റ് തുടങ്ങിയ ഓഫീസുകളിലാണ് അവസരം. ആറുമാസത്തെ പരിശീലനകാലം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൃഷി വകുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. താത്പര്യമുള്ളവര്‍ മേല്‍പറഞ്ഞ സ്ഥാപനങ്ങളില്‍ നേരിട്ടോ, [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകളും തിരച്ചറിയല്‍ രേഖയുടെ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണം. അപേകഷി സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ 31