വിമാനത്താവള ജീവനക്കാര്‍ക്ക് കര്‍ശന സുരക്ഷ

Posted on: May 31, 2020

കൊച്ചി : ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന വരുന്ന സാഹചര്യത്തില്‍ കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശമനായി നടപ്പിലാക്കാനുള്ള രണ്ടാം ഘട്ട് നടപടികള്‍ തുടങ്ങിയതായി സിയാല്‍ അറിയിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ക്കും ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഏജന്‍സികള്‍ക്കും നല്‍കിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സിയാല്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുന്നത് മുതല്‍ വിമാനത്തില്‍ കയറുന്നതുവരെയുള്ള പ്രക്രിയ പൂര്‍ണമായും യന്ത്രവത്കൃത/കംപ്യൂട്ടര്‍ അധിഷ്ഠിത സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. യാത്രക്കാരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന ഏജന്‍സികളുടെ ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.