വിമാനത്താവളത്തില്‍ അതിവേഗ അണുനാശിനി സംവിധാനം

Posted on: May 15, 2020

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്ദേഭാരത് മിഷന്‍ ദൗത്യത്തിലൂടെ വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ ബാഗുകള്‍ അതിവേഗം അണുവിമുക്തമാക്കുന്നതിന് പ്രത്യേക സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.

കൊച്ചിയിലെ പ്രതിരോധവകുപ്പിന്റെ കീഴിലുള്ള നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (എന്‍പിഒഎല്‍) എന്‍പിഒഎല്‍ നാവിലക സേനയ്ക്കും മറ്റു വിമാനത്താവളങ്ങള്‍ക്കും വേണ്ടി വികസിപ്പിച്ചു കൊണ്ടിരുന്ന സംവിധാനം കോവിഡ്മഹാമാരിയുടെ പശ്ചാത്തലത്തില്‍ അതിവേഗം പൂര്‍ത്തിയാക്കി കൊച്ചി വിമാനത്താവളത്തില്‍ സ്ഥാപിക്കുകയായിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് എന്‍പിഒഎല്‍ ഈ സംവിധാനം വികസിപ്പിച്ചത്.