വിജയീ ഭവ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: February 28, 2020

കൊച്ചി : പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ 2013- ല്‍ ആരംഭിച്ച പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്‌നി (വി. ബി. എ.) സംഘടിപ്പിച്ച ബിസിനസ് സമ്മിറ്റും അവാര്‍ഡ് നിശയും ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏതു പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ടു കുതിക്കാനുള്ള ഒരു വഴിയുണ്ടാകുമെന്ന വിശ്വാസം ഓരോ സംരംഭകരനും വേണമെന്ന് അദ്ദേഹം പറഞ്ഞു.

വി. ബി. എ. ഇന്‍സ്പിറേഷനല്‍ അവാര്‍ഡ് ഇഡ്ഡലി – ദോശ മാവിലൂടെ ശ്രദ്ധേയനായ ഐ. ഡി. ഫ്രെഷ് സ്ഥാപകും സി. ഇ. ഒ. യുമായ പി. സി. മുസ്തഫയ്ക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സമ്മാനിച്ചു. സമ്മിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, പി. സി. മുസ്തഫ എന്നിവര്‍ മുഖ്യാതിഥികളായി.

വി. കെ. സി. ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുള്‍ റസാഖ്, അത്മീയഗുരു മോഹന്‍ജി, സന്ദീപ് ഹോട്ടല്‍ ശ്ൃംഖലയുടെ ഡയറക്ടര്‍ അബ്ദുള്‍ ഹോട്ടല്‍ ശ്ൃംഖലയുടെ ഡയറക്ടര്‍ പട്രീഷ്യ നരായണന്‍, വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണര്‍ വി. സത്യനാരായണന്‍, സക്‌സസ് കോച്ച് ഷമീം റഫീഖ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി. സംരംഭകനായ എസ്. ആര്‍. നായര്‍, ബി. എന്‍. ഐ കൊച്ചി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍, വെന്‍ പ്രസിഡന്റ് ഷീലാ കൊച്ചൗസേപ്പ്, വി. ബി. എ. പ്രസിഡന്റ് എം. കെ. നൗഷാജ്. കെ. എം. എ. പ്രസിഡന്റ് ജിബുപോള്‍ എന്നിവര്‍ നമുക്കൊരുമിച്ച് ബിസിനസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാം എന്ന വിഷയത്തിലുള്ള പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വി. ബി. എ. അംഗങ്ങളായ ഒമ്പതു പേര്‍ക്കു ബിസിനസ് രംഗത്തെ മികവിനുള്ള നവരക്‌ന അവാര്‍ഡുകള്‍ സമ്മാനിച്ചു.

TAGS: Vijayee Bhava |