ചെറുകിട – ഇടത്തരം സംരംഭകങ്ങൾക്ക് പ്രോത്സാഹനമേകാൻ ബിസിനസ്ഓൺലൈവ് എം എസ് എം ഇ കോൺക്ലേവ്

Posted on: January 1, 2020

ചെറുകിട – ഇടത്തരം സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് സംരംഭകത്വ പ്രോത്സാഹന പ്ലാറ്റ്‌ഫോമായ ബിസിനസ്ഓൺലൈവ്‌ഡോട്ട്‌കോം ഫെബ്രുവരി  മൂന്നാംവാരം കൊച്ചിയിൽ എം എസ് എം ഇ കോൺക്ലേവ് സംഘടിപ്പിക്കുന്നു. പ്രാദേശിക വിപണികളിലൊതുങ്ങാതെ ബ്രാൻഡിംഗിലൂടെ അടുത്തഘട്ട ബിസിനസ് വളർച്ചയ്ക്ക് എം എസ് എം ഇ കോൺക്ലേവ് വഴികാട്ടിയാകും.

മികച്ച സംരംഭകർ അവരുടെ വിജയഗാഥകൾ കോൺക്ലേവിൽ അവതരിപ്പിക്കും. സംസ്ഥാന സർക്കാർ സംരംഭകർക്ക് നൽകുന്ന സേവനങ്ങൾ കോൺക്ലേവിൽ വിശദീകരിക്കപ്പെടും. സോഷ്യൽ മീഡിയ വഴി ബിസിനസ് വർധിപ്പിക്കാനുള്ള സാധ്യതകൾ കോൺക്ലേവില്ൂടെ അറിയാം. വിദഗ്ധരായ ജൂറി തെരഞ്ഞെടുക്കുന്ന സംരംഭകർക്കും ബ്രാൻഡുകൾക്കും എക്‌സലൻസ് അവാർഡുകൾ നൽകി ആദരിക്കും.

സംരംഭകർക്കും സംരംഭക സ്വപ്‌നങ്ങൾ താലോലിക്കുന്നവർക്കും എം എസ് എം ഇ കോൺക്ലേവിൽ പങ്കെടുക്കാം. ജനുവരി 15 മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 999 രൂപ നൽകിയാൽ മതി. സ്‌പോട്ട് രജിസ്‌ട്രേഷന് 1500 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9048866845