10 വര്‍ഷത്തില്‍ പുതിയ ലോകം : റിലയന്‍സ് റിഫൈനറി ബിസിനസ് പ്രസിഡന്റ്

Posted on: November 26, 2019

കൊച്ചി : ആധുനിക കാലത്ത് എല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പുതിയൊരു ലോകം നമുക്കു കാണാനാകുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് റിഫൈനറി ബിസിനസ് പ്രസിഡന്റ് പി.രാഘവേന്ദ്രന്‍ പറഞ്ഞു. ഏതെങ്കിലും ഒരു രാജ്യത്തിന് തനിച്ച് എന്തെങ്കിലും ചെയ്യാമെന്ന് കരുതിയാല്‍ അത് അബദ്ധധാരണയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ആയുസ്സ് കൂടി വരുമ്പോഴും കോര്‍പറേറ്റുകളുടെ ആയുസ്സ് കുറയുകയാണ്. സാങ്കേതിക വിദ്യ അതിവേഗം മാറുന്നതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഭാഷണപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎംഎ പ്രസിഡന്റ് ബിജിപോള്‍, വൈസ് പ്രസിഡന്റ് എല്‍. നിര്‍മല, സെക്രട്ടറി ബിബു പുന്നൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS: Reliance |