സി. കെ. മേനോന്‍ സംരംഭകര്‍ക്കു മാതൃക : മുഖ്യമന്ത്രി

Posted on: October 29, 2019

തിരുവനന്തപുരം : പുതിയ വ്യവസായ സംരംഭകര്‍ക്കു മാതൃകയാക്കാവുന്ന ഒട്ടേറെ ഗുണങ്ങള്‍ സി. കെ. മേനോന് ഉണ്ടായിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥതയും കഠിനാധ്വാനവും കൈമുതലായുണ്ടെങ്കില്‍ ഏതു ചെറിയ സംരംഭത്തെയും വളര്‍ത്താന്‍ കഴിയുമെന്നു തെളിയിച്ച വ്യക്തിയാണു സി. കെ. മേനോനെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നോര്‍ക്ക റൂട്‌സ്, ക്ഷേമ ഫൗണ്ടേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ സി. കെ. മേനോന്‍ അനുസ്മരണത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനും ഖത്തര്‍ ആസ്ഥാനമായ ബെഹ്‌സാദ് ഗ്രൂപ്പ് സ്ഥാപകനുമായിരുന്നു സി. കെ. മേനോന്‍.
എം. എം. ഹസന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വി. എസ് സുനില്‍ കുമാര്‍ എംഎല്‍എമാരായ കെ. സി. ജോസഫ്, എം. കെ. മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS: C.K. Menon |