പ്രവാസി വ്യവസായി സി. കെ. മേനോൻ അന്തരിച്ചു

Posted on: October 1, 2019

ചെന്നൈ : പ്രമുഖ പ്രവാസി വ്യവസായിയും ഖത്തറിലെ ബഹ്‌സാദ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ പദ്മശ്രീ സി.കെ. മേനോൻ (ചേരിൽ കൃഷ്ണ മേനോൻ -70) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് തൃശൂരിൽ.

പ്രവാസി ഭാരതീയ സമ്മാൻ, ഖത്തർ ഭരണകൂടത്തിന്റെ ദോഹ ഇന്റർഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി.വി. സ്വാമി പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തൃശൂരിലെ ശ്രീരാമജയം ട്രാൻസ്‌പോർട്ട് കമ്പനി ഉടമ പുലിയംകോട്ട് നാരായണൻ നായരും ചേരിൽ കാർത്യായനി അമ്മയുമാണ് മാതാപിതാക്കൾ.

ഭാര്യ ജയശ്രീ കൃഷ്ണ മേനോൻ, മക്കൾ : അഞ്ജന കൃഷ്ണ മേനോൻ (ഡയറക്ടർ, ഭവാൻസ് പബ്ലിക് സ്‌കൂൾ, ദോഹ), ശ്രീരഞ്ജിനി കൃഷ്ണ മേനോൻ (യുകെ), ജെ. കെ. മേനോൻ (മാനേജിംഗ് ഡയറക്ടർ, ബഹ്‌സാദ് കോർപറേഷൻ, അലി ബിൻ നാസർ അൽ മിസ്‌നാദ് ഗ്രൂപ്പ്, ദോഹ, ഖത്തർ).

മരുമക്കൾ : ഡോ. ആനന്ദ് കൃഷ്ണ (ഖത്തർ), ഡോ. റിതേഷ് പുതിയ വീട്ടീൽ (യുകെ), ശില്പ മേനോൻ (ഖത്തർ).