പത്മശ്രീ സി.കെ. മേനോന്റെ പേരില്‍ സയന്‍സ് പാര്‍ക്ക്

Posted on: September 11, 2020

തൃശൂര്‍: രാജ്യം പത്മശ്രീ നല്‍കി ആദരിച്ചനോര്‍ക്ക റൂട്ട്‌സ് വൈചെയര്‍മാന്‍ ആയിരുന്ന സി. കെ. മേനോന്റെ പേരില്‍ സയന്‍സ് പാര്‍ക്ക് വരുന്നു. പാട്ടു രായ്ക്കല്‍ ഡിവിഷനിലെ പറക്കോട്ട് ലൈനില്‍ വസന്ത് നഗറിനോടു ചേര്‍ന്നാണു സയന്‍സ് പാര്‍ക്കിന്റെ പ്രവൃത്തി തുടിങ്ങുന്നത്.

പൊതുജനങ്ങള്‍ക്കു സമര്‍പ്പിക്കുന്ന സയന്‍സ് പാര്‍ക്കില്‍ ഒരു ഓപ്പണ്‍ സ്റ്റേജ് വിദ്യാര്‍ഥികളുടെ അഭിരുചികള്‍ വളര്‍ത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളും മറ്റു വിനോദോപാധികളും ഉണ്ടായിരിക്കും. ഏകദേശം ഒന്നര കോടി രൂപ ചെലവു വരുന്ന സയന്‍സ് പാര്‍ക്കിന്റെ പ്രവൃത്തി തുടങ്ങുന്നതിനായി ഡിവിഷന്‍ ഫണ്ടില്‍ നിന്നും അറുപതു ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്.

മേയര്‍ അജിത ജയരാജന്‍ തറക്കല്ലിടല്‍ ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി കെ.പി വിശ്വനാഥന്‍ മുഖ്യാതിഥിയായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ അധ്യക്ഷത വഹിച്ചു. പത്മശ്രീ സി.കെ. മേനോന്റെ മകനും ബഹ്‌സാദ്ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ. മേനോന്‍ ഓണ്‍ലൈനില്‍ ആശംസ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്, ഡിപിസി അംഗം വര്‍ഗീസ് കണ്ടംകുളത്തി, മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.