സൈമില്‍ പിജിഡിഎം വിദ്യാര്‍ഥികളുടെ ബിരുദദാനം നടന്നു

Posted on: April 29, 2019

കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് (സൈം) കൊച്ചി ക്യാംപസില്‍ പിജിഡിഎം അഞ്ചാം ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. രാജ്യത്തെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള 95 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിച്ചു.

നുവാല്‍സ് വൈസ് ചാന്‍സലര്‍ ഡോ. കെ.സി.സണ്ണി മുഖ്യാതിഥിയായിരുന്നു. സൈം കൊച്ചി ചെയര്‍മാന്‍ ഡോ. ജെ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. സൈം ബംഗളൂരു പ്രിന്‍സിപ്പലും സ്ഥാപകനുമായ പ്രൊഫ. ജെ. ഫിലിപ്പ്, സൈം സൊസൈറ്റി പ്രസിഡന്റ് പി.സി. സിറിയക് എന്നിവര്‍ പങ്കെടുത്തു.

ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പസുകളുള്ള രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളാണ് സൈം. നിലവിലെ ബാച്ചിലെ 90 ശതമാനം കുട്ടികള്‍ക്കും പ്‌ളേസ്‌മെന്റ് ലഭിച്ചു കഴിഞ്ഞു.

TAGS: XIME Kochi |