പോള്‍ മുണ്ടാടന് മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അംഗീകാരം

Posted on: October 3, 2019

അങ്കമാലി : മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള ദേശീയ അംഗീകാരം ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജ് ചെയര്‍മാന്‍ ഡോ. പോള്‍ മുണ്ടാടന് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തന ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും ആദരിക്കുന്നതിന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഫിസാറ്റ് ചെയര്‍മാന്‍ ഡോ. പോള്‍ മുണ്ടാടന് അവാര്‍ഡ് സമ്മാനിച്ചു.