May 2024
ആഗോള ആയൂര്‍വേദ ഉച്ചകോടി കൊച്ചിയില്‍
Posted on: November 20, 2018
കൊച്ചി : ആഗോള ആയുര്‍വേദ ഉച്ചകോടി നവംബര്‍ 21 മുതല്‍ 23 വരെ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍, സംരംഭകത്വം, ബ്രാന്‍ഡിംഗ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഉച്ചകോടിയാണിത്. ആയുര്‍വേദ മേഖലയെ മുഖ്യധാരയിലേക്കു കൊണ്ടു വരുന്നതിനും ഈ രംഗത്തെ സംരംഭകത്വ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഉള്ള നിരവധി നടപടികളാവും ഉച്ചകോടി ചര്‍ച്ച ചെയ്യുക.
പ്രമുഖ ബ്രാന്‍ഡ് ഗുരുക്കന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ആഗോള തലത്തിലുള്ള നീക്കങ്ങളെ സംബന്ധിച്ചും ചര്‍ച്ചകള്‍ ഉണ്ടായിരിക്കും. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി സുധാന്‍ഷു പാണ്ഡേ ഐ.എ.എസ്. നടത്തുന്ന മുഖ്യ പ്രഭാഷണത്തോടെയാവും നവംബര്‍ 21 ന് 2.40 ന് ഉച്ചകോടി ആരംഭിക്കുക.
TAGS: Global Ayurveda Summit |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച