ആർക്കിടെക്ടിംഗ് ഇന്റലിജൻസ് സമ്മേളനം സമാപിച്ചു

Posted on: October 28, 2016

envestnet-architecting-inte

തിരുവനന്തപുരം : മാനുഷിക കാഴ്ചപ്പാടുകളിൽ നിന്നും വിഭിന്നമായ മാറ്റങ്ങളാണ് അടുത്ത 20 വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നതെന്ന് സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ ദി ഫ്യൂച്ചറിസ്റ്റ് ഏജൻസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെർഡ്‌ലിയണാർഡ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരംആസ്ഥാനമായി പ്രവർത്തിക്കുന്ന എൻവസ്റ്റ് നെറ്റ് സംഘടിപ്പിച്ച മൂന്നുദിവസത്തെ ആർക്കിടെക്റ്റ് ഇന്റലിജൻസ് അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും മികവിന് കുറ്റമറ്റസാങ്കേതികവിദ്യപ്രധാന പങ്കുവഹിക്കുന്ന കാലഘട്ടമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം താജ് വിവാന്തയിൽ എൻവസ്റ്റ്‌നെറ്റ് സംഘടിപ്പിച്ച രണ്ടാമത്തെ ആർകിടെക്റ്റിംഗ് ഇന്റലിജൻസ് സമ്മേളനത്തിൽ സാമ്പത്തിക, ആരോഗ്യമേഖലയിലെ പുതിയ പ്രവണതകളായിരുന്നു പ്രധാന വിഷയം. സോഫ്റ്റ്‌വേർ ആർക്കിടെക്റ്റുകൾ, ബാങ്ക്, സാമ്പത്തിക ഉപദേശകർ തുടങ്ങിയവർ സാങ്കേതികവിദ്യയുടെ പ്രവണതകൾക്കനുസരിച്ചുള്ള സാമുഹികമാറ്റം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക്ഊന്നൽ നൽകേണ്ടതുണ്ടെന്ന് സെമിനാറിൽ വിലയിരുത്തപ്പെട്ടു.

ഏഷ്യൻ സാമൂഹികവ്യവസ്ഥയിലെ ധനപരിപാലന രീതികൾ നേരിടുന്ന വെല്ലുവിളികളും പ്രവണതകളും മുൻനിർത്തി നടന്ന ചർച്ചയ്ക്ക് ്എൻവസ്റ്റ്‌നെറ്റിന്റെ ഏഷ്യൻ മേഖലയിലെ മാനേജിംഗ് ഡയറക്ടർ അർജുൻ സിംഗ് നേതൃത്വം നൽകി. സമ്മേളനത്തോടനുബന്ധിച്ച് അഖിലേന്ത്യാതലത്തിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചുവരുന്ന ഹാക്കത്തോൺകോഡിംഗ് മത്സരത്തിൽ കോളേജ് ഓഫ് എൻജിനീയറിംഗ് പൂനെയിലെ ജയ്‌ലോഹോകർ, രേഷുൾദാനി, അജിത്‌രജുർക തുടങ്ങിയവർ ഒന്നാം സമ്മാനം 3 ലക്ഷം രൂപ കരസ്ഥമാക്കി. കൗശിക് സതീഷ്, സാം രാധാകൃഷ്ണൻ, ഹർഷ് വർദ്ദൻ, സുജിത് രംഗൻ എന്നിവരടങ്ങുന്ന തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി രണ്ടാം സമ്മാനമായി 1 ലക്ഷം രൂപ നേടി.

തിരുവനന്തപുരം മാർ ബസേലിയസ് കോളേജ് ഓഫ് എൻജിനീയറിംഗ് 40,000 രൂപയുടെ പ്രത്യേക പുരസ്‌കാരത്തിന് അർഹമായി. കിരൺ മോഹൻ, അഖിൽ രമേഷ്, മൃണാൽ കൃഷ്ണൻ, നീരജ് നിർമ്മൽ തുടങ്ങിയവരാണ് ബസേലിയസ് കോളേജിനെ പ്രതിനിധീകരിച്ചത്. ആരോഗ്യ, സാമ്പത്തിക രംഗത്തെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയിട്ടുള്ള പദ്ധതികളായിരുന്നു കോഡിംഗിനായി നൽകിയിരുന്നത്. ബന്ധപ്പെട്ട വിവിധ മേഖലകളിൽ നിന്നുമുള്ള 210 പ്രതിനിധികൾ സമ്മേളനത്തിൽ ചർച്ചകളിൽ പങ്കെടുത്തു.