എൻവസ്റ്റ്‌നെറ്റ് ആർകിടെക്ടിംഗ് ഇന്റലിജൻസ് കോൺഫറൻസ്

Posted on: October 14, 2016

envestnet-logo-big

തിരുവനന്തപുരം : ആഗോള സോഫ്റ്റ്‌വേർ കമ്പനിയായ എൻവസ്റ്റ്‌നെറ്റ് തിരുവനന്തപുരത്ത് ആർകിടെക്റ്റിംഗ് ഇന്റലിജൻസ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 15 മുതൽ 17 വരെ താജ് വിവാന്തയിലാണ് കോൺഫറൻസ്. ആരോഗ്യ സാമ്പത്തിക മേഖലയിലെ പുതിയ പ്രവണതകൾ മുൻനിർത്തി ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികൾ / കോളേജുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 10 ടീമുകൾ പങ്കെടുക്കുന്ന ഹാക്ഡി 2016 ഹാക്കത്തോൺ മത്സരവും കോൺഫറൻസിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ദി ഫ്യൂച്ചേർസ് ഏജൻസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗെർഡ് ലിയോൺ ഹാർഡ് ആർകിടെക്ടിംഗ് ഇന്റലിജൻസിനെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. എൻവസ്റ്റ്‌നെറ്റിന്റെ പ്രോഡക്ട് സ്ട്രാറ്റജി വിഭാഗം തലവൻ ലിൻകൺ റോസ് സംസാരിക്കും. എൻവസ്റ്റ്‌നെറ്റിന്റെ ഏഷ്യ മാനേജിംഗ് ഡയറക്ടർ അർജുൻ സിംഗ് ഏഷ്യയിലെ ധനപരിപാലന മേഖല നേരിടുന്ന വെല്ലുവിളികളും പുതിയ പ്രവണതകളും അടിസ്ഥാനമാക്കി പാനൽ ചർച്ചകൾ നയിക്കും.

മെഷീൻലേണിംഗ്, കോഗ്‌നിറ്റിവ് കംപ്യൂട്ടിംഗ് തുടങ്ങിയവ സാമ്പത്തിക മേഖലയിൽ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകൾ കണ്ടെത്തുകയാണ് ആർകിടെക്ടിംഗ് ഇന്റലിജൻസ് കോൺഫറൻസിന്റെ ലക്ഷ്യമെന്ന് എൻവസ്റ്റ്‌നെറ്റ് ഇന്ത്യാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അനിലാൽ രവി പറഞ്ഞു.

TAGS: Envestnet |