May 2024
കമ്പനി സെക്രട്ടറിമാരുടെ ദ്വിദിന കോൺഫറൻസ് സമാപിച്ചു
Posted on: October 17, 2016
കൊച്ചി : കമ്പനി സെക്രട്ടറിമാരുടെ നാൽപത്തൊന്നാമത് സതേൺ ഇന്ത്യ റീജണൽ കോൺഫറൻസ് സമാപിച്ചു. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജയശങ്കർ നമ്പ്യാരും സമാപന സമ്മേളനത്തിൽ പ്രസംഗിച്ചു.
അതിവേഗം മാറുന്ന ആഗോള വ്യാപാര പരിതസ്ഥിതിയിൽ കമ്പനി സെക്രട്ടറിമാരുടെ പങ്കിനേയും ഉത്തരവാദിത്തങ്ങളേയുംപറ്റി ഡോ. തോമസ് ഐസക് ഊന്നിപ്പറഞ്ഞു. കമ്പനി സെക്രട്ടറിമാരെ ആഗോളതലത്തിൽ പ്രഫഷണലുകളായി അംഗീകരിച്ചുള്ള പുതിയ ചട്ടങ്ങളുടെ വരവോടെ കമ്പനി സെക്രട്ടറിമാരുടെ പ്രാധാന്യം പല മടങ്ങു വർധിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ പറഞ്ഞു.
എസ്ഐആർസി ചെയർമാൻ പി. ശിവകുമാർ, ഐസിഎസ്ഐ ജനറൽ കൗൺസിൽ അംഗങ്ങളായ ഗോപാലകൃഷ്ണ ഹെഗ്ഡെ, രാമസുബ്രഹ്മണ്യം, കൊച്ചി ചാപ്റ്റർ ചെയർമാൻ ശ്യാം കുമാർ എന്നിവർ പങ്കെടുത്തു. നാനൂറോളം പ്രതിനിധികളാണ് കോൺഫറൻസിൽ പങ്കെടുത്തത്.
TAGS: ICSI | ICSI Southern India Regional Councl |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച