May 2024
ഐ.സി.എസ്.ഐ ആരോഗ്യപദ്ധതിയ്ക്ക് തുടക്കമായി
Posted on: April 21, 2021
തിരുവനന്തപുരം : കിംസ് ആശുപത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയും (ഐ.സി.എസ്.ഐ) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമായി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സാ ഇളവ് ലഭ്യമാക്കുന്ന പദ്ധതിയുടെ രേഖകള്‍ കിംസ് ഹെല്‍ത്ത്കെയര്‍ പ്രൊമോഷന്‍സ് ഗ്രൂപ്പ് ഹെഡ് വൈ.ആര്.വിനോദ് ഐ.സി.എസ്.ഐ തിരുവനന്തപുരം ചാപ്റ്റര്‍ ചെയര്മാന് എസ്. ബാലമുരളിയ്ക്ക് കൈമാറി. പദ്ധതിരേഖകളില്‍ ഇരുവരും ഒപ്പുവെച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ അഞ്ചു ചാപ്റ്ററുകളിലായി 900 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളാവും. അതോടൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ നടത്തുന്ന കോഴ്സുകളില്‍ പഠിക്കുന്ന ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതി പ്രകാരമുള്ള ചികിത്സാ ഇളവ് ലഭ്യമാവും.
കിംസ് ഹോസ്പിറ്റലില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ ഐ.സി.എസ്.ഐ തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറി ജി.അനില്‍കുമാര്‍, കിംസ് ഗ്രൂപ്പ് കമ്പനി സെക്രട്ടറി എം.ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
TAGS: ICSI | KIMS Hospital |
കൃത്രിമ ശ്വാസകോശം രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാന്‍ പദ്ധതിയുമായി ട്രൂമെഡ് ഗ്രൂപ്പ
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ന്യൂറോ സര്‍ജറി മേഖലയിലെ നൂതന അറിവുകള്‍ പങ്കുവെക്കാന്‍ അവസരമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി
ഉയര്‍ന്ന അപകട സാധ്യതയുള്ള ഗര്‍ഭാവസ്ഥയ്ക്ക് വിദഗ്ധ പരിചരണം നല്കി മംഗലാപുരം കെഎംസി ഹോസ്പിറ്റല്‍