കമ്പനി സെക്രട്ടറിമാരുടെ റീജണൽ കോൺഫറൻസ് കൊച്ചിയിൽ

Posted on: October 14, 2016

 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 41 ാമത് റീജണൽ കോൺഫറൻസ് കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണർ ഡോ. കെ. എൻ. രാഘവൻ ഉദ്ഘാനം ചെയ്യുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 41 ാമത് റീജണൽ കോൺഫറൻസ് കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണർ ഡോ. കെ. എൻ. രാഘവൻ ഉദ്ഘാനം ചെയ്യുന്നു.

കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ 41 ാമത് റീജണൽ കോൺഫറൻസ് കൊച്ചി കുമ്പളത്തെ റമദയിൽ ആരംഭിച്ചു. കസ്റ്റംസ് കമ്മീഷണർ ഡോ. കെ. എൻ. രാഘവൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ശേഖർ പൊൻരാജ്, മകരന്ദ് ലിലെ, സി.എസ്. രാമസുബ്രഹ്മണ്യൻ, രാമകൃഷ്ണ ഗുപ്ത, ഗോപാലകൃഷ്ണ ഹെഗ്‌ഡെ, മിഥുൻ ബി ഷേണായി, കോൺഫറൻസ് ചെയർമാനും കൊച്ചി എസ് വി ജെ എസ് ആൻഡ് അസോസിയേറ്റ്‌സ് മാനേജിംഗ് പാർട്ണറുമായ പി. ശിവകുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്, കേരള ഹൈക്കോടതി ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ബാംഗ്ലൂർ ജെ സുന്ദരേശൻ ആൻഡ് അസോസിയേറ്റ്‌സിലെ സുന്ദരേശൻ, പൂനെ ഐസിഎസ്‌ഐ കൗൺസിൽ അംഗം മകരന്ദ് ലിലെ എം, ചെന്നൈ സ്‌കിൽ വിൽ സൊല്യൂഷൻസിലെ രവീന്ദ്രൻ എസ്, അഡ്വ. ആനന്ദ് മെറാത്തിയ (ചെന്നൈ), ചെന്നൈ കമ്പനി ലോ ബോർഡ് മുൻ വൈസ് ചെയർമാൻ കെ. കെ. ബാലു, കെഎസ്ആർ ആൻഡ് കമ്പനി മാനേജിംഗ് പാർട്ണർ ഡോ. കെ.എസ്. രവിചന്ദ്രൻ, അഡ്വ. അനിൽ ഡി. നായർ തുടങ്ങിയവർ ശനിയാഴ്ച നടക്കുന്ന സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്യും.