May 2024
റോഫ് കേരളത്തിൽ 20 എക്സ്പീരിയൻസ് കേന്ദ്രങ്ങൾ ആരംഭിച്ചു
Posted on: September 30, 2016
കൊച്ചി : പിഡിലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായ റോഫ് കേരളത്തിൽ 20 എക്സ്പീരിയൻസ് കേന്ദ്രങ്ങൾ ആരംഭിച്ചു. നിർമാണ മേഖലയിൽ ടൈലുകൾ പാകുന്നതുൾപ്പടെയുള്ള വിഷയങ്ങളിൽ അവബോധം വർധിപ്പിക്കുകയാണ് ഈ കേന്ദ്രങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ വർഷമാണ് കേരളത്തിൽ ആദ്യ റോഫ് എക്സ്പീരിയൻസ് കേന്ദ്രം ആരംഭിച്ചത്.
റോഫ് ബ്രാൻഡിൽ പുറത്തിറക്കുന്ന എല്ലാ ഉത്പന്നങ്ങളും അനുഭവിച്ചറിയാനുള്ള അവസരം ഈ കേന്ദ്രങ്ങളിലുണ്ടാകും. ടൈലുകൾ പാകാനും മറ്റും പരമ്പരാഗത രീതികൾക്കു പത്തനംതിട്ട, ചങ്ങനാശ്ശേരി, കോട്ടയം, തിരുവനന്തപുരം, അഞ്ചൽ, തൃശൂർ, മലപ്പുറം, കുറ്റ്യാടി, എടവണ്ണ, തലശ്ശേരി, കണ്ണൂർ, കൂത്താട്ടുകുളം, കൊച്ചി, ചെങ്ങന്നൂർ, കോതമംഗലം എന്നിവിടങ്ങളിലാണ് പുതിയ എക്സ്പീരിയൻസ് കേന്ദ്രങ്ങൾ.
ആധുനിക രീതികൾ അവലംബിക്കുന്നതിന്റെ നേട്ടങ്ങൾ ഉപഭോക്താക്കളെ മനസിലാക്കി കൊടുക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായാണ് എക്സ്പീരിയൻസ് കേന്ദ്രങ്ങളെന്ന് പിഡിലൈറ്റ് കൺസ്ട്രക്ഷൻ കെമിക്കൽ ഡിവിഷൻ ആഗോള സിഇഒ സഞ്ജയ് ബഹാദൂർ ചൂണ്ടിക്കാട്ടി.
TAGS: Pidilite Industries | Roff Experience Centre |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച