മണിപ്പാല്‍സിഗ്‌ന പ്രൈം സീനിയര്‍’ പദ്ധതികള്‍ അവതരിപ്പിച്ചു

Posted on: February 15, 2023

കൊച്ചി : മണിപ്പാല്‍സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന് ‘മണിപ്പാല്‍ സിഗ്‌ന പ്രൈം സീനിയര്‍’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പുറത്തിറക്കി. കുറഞ്ഞ കാത്തിരിപ്പ് കാലാവധിയാണ് ഈ പദ്ധതികളുടെ പ്രധാന പ്രത്യേകത. പദ്ധതിയില്‍ ചേര്‍ന്ന് 91ാം ദിവസം മുതല്‍ നിലവിലുള്ള രോഗങ്ങള്‍ക്കും പരിരക്ഷ ലഭിയ്ക്കും.

‘പ്രൈം സീനിയര്‍ ക്ലാസിക്’, ‘പ്രൈം സീനിയര്‍ എലൈറ്റ്’ എന്നിങ്ങനെ രണ്ട് പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് സമഗ്രമായ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൈം സീനിയര്‍ ക്ലാസിക് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം ഇളവ് ആനുകൂല്യങ്ങള്‍, ഉറപ്പായ ആരോഗ്യ പരിശോധനകള്‍, ബോണസുകള്‍, റൂം ഷെയറിംഗിന് ദൈനംദിനം ആവശ്യമായ പണം തുടങ്ങിയവ പോലുള്ള നേട്ടങ്ങള്‍ നല്‍കുന്നതാണ് പ്രൈം സീനിയര്‍ എലൈറ്റ്.

ഈ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തില്‍ വലിയ വ്യത്യാസം കൊണ്ടുവരുമെന്ന് ഉറപ്പുണ്ടെന്ന് മണിപ്പാല്‍സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രസുന്‍ സിക്ദര്‍ പറഞ്ഞു.