കേരളത്തിന്റെ ആരോഗ്യ രംഗത്തെ ശാക്തീകരിക്കാന്‍ അനുയോജ്യമായ ഇന്‍ഷൂറന്‍സ് സേവനങ്ങളുമായി മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്

Posted on: August 17, 2023

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സിനു മാത്രമായുള്ള കമ്പനിയായ മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കേരളത്തിലേയും ഇന്ത്യയിലുടനീളവുമുള്ള സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നു. ആരോഗ്യ ക്ഷേമത്തിനായുള്ള വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാനും നവീനമായ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ പുതിയ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗുണമേന്‍മയുള്ള ആരോഗ്യ സേവനങ്ങള്‍ ജീവിത കാലം മുഴുവന്‍ എളുപ്പത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ച് കേരള വിപണിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് സാന്ദ്രത വര്‍ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്തെ വിദഗ്ദ്ധര്‍ എന്ന നിലയില്‍ മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തെലുങ്കാന, തമിഴ്‌നാട് എന്നിവ ഉള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ മേഖലയില്‍ നിന്ന് മികച്ച വളര്‍ച്ചയാണു കൈവരിച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ദക്ഷിണ മേഖലയില്‍ നിന്ന് 37 ശതമാനം വളര്‍ച്ചയോടെ 500 കോടി രൂപയിലേറെ ഗ്രോസ് റിട്ടണ്‍ പ്രീമിയം കമ്പനി നേടി. മണിപാല്‍ സിഗ്‌നയ്ക്ക് 20,000-ത്തിനടുത്ത് അഡൈ്വസര്‍മാരാണുള്ളത്. അയ്യായിരത്തോളം പോയിന്റ് ഓഫ് സെയില്‍സ് കേന്ദ്രങ്ങളും 25 ബ്രാഞ്ച് ഓഫിസുകളും ദക്ഷിണേന്ത്യയിലുണ്ട്. കമ്പനിക്ക് ദക്ഷിണേന്ത്യയില്‍ 3300-ത്തില്‍ ഏറെ ആശുപത്രികളുടെ ശൃംഖലയാണുള്ളത്. രാജ്യത്ത് ആകെ 8700-ല്‍ പരം ആശുപത്രികളുടെ ശൃംഖലയും ഉണ്ട്. ദക്ഷിണ മേഖലയിലെ വികസന പദ്ധതികളുടെ ഭാഗമായി മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് 24 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ബ്രാഞ്ച് ഓഫിസുകള്‍ ആരംഭിക്കാനും കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും 10,000-ത്തോളം ഏജന്റുമാരെ നിയോഗിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. വരുന്ന രണ്ടു വര്‍ഷങ്ങളില്‍ തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കി ആയിരം കോടിയിലേറെ ഗ്രോസ് റിട്ടണ്‍ പ്രീമിയം എന്ന നിലയിലെത്തിക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ എന്ന അഭിമാനകരമായ നിലയാണു കേരളത്തിനുള്ളതെന്ന് മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സപ്ന ദേശായി പറഞ്ഞു. ഇതേ സമയം ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്റീചറിന്റെ കാര്യത്തില്‍ കേരളം ഏറ്റവും ഉയര്‍ന്ന രണ്ടാം സ്ഥാനത്താണെന്നും ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികില്‍സാ ചെലവിന്റെ 68 ശതമാനത്തോളം റിട്ടയര്‍മെന്റിനായുള്ള സമ്പാദ്യത്തില്‍ നിന്നു വക മാറ്റിയോ പേഴ്‌സണല്‍ ലോണ്‍ എടുത്തോ സ്വര്‍ണമോ മറ്റ് ആസ്തികള്‍ വിറ്റോ ആണു സ്വരൂപിക്കുന്നത്. വര്‍ധിച്ചു വരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങളും ചികില്‍സാ ചെലവുകളും കണക്കിലെടുത്തു കൊണ്ട് വ്യക്തികളുടേയും കുടുംബത്തിന്റേയും രാജ്യത്തിനകത്തും വിദേശത്തുമുള്ള ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാനായുള്ള ഇന്‍ഷൂറന്‍സ് സംവിധാനങ്ങള്‍ താങ്ങാനാവുന്നതും ലളിതവുമായ രീതിയില്‍ ലഭ്യമാക്കാന്‍ മണിപാല്‍ സിഗ്‌നയ്ക്ക് പ്രതിബദ്ധതയുണ്ട്. ജനങ്ങള്‍ക്ക് നിലവില്‍ ആവശ്യമായവ മാത്രമല്ല, അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിന്നീട് ആവശ്യമായി വരുന്നവ കൂടി ഇത്തരുണത്തില്‍ ലഭ്യമാക്കുന്നുണ്ട്.

കേരളവും ദക്ഷിണേന്ത്യയും തങ്ങളെ സംബന്ധിച്ച് വളര്‍ച്ച തുടരുന്ന വിപണിയാണെന്നും സപ്ന ദേശായി കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരവും സാമ്പത്തികവുമായുള്ള ക്ഷേമം ഉറപ്പാക്കാന്‍ മണിപാല്‍ സിഗ്‌നയ്ക്ക് പ്രതിബദ്ധതയുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയുള്ള മണിപാല്‍ ഗ്രൂപ്പിന്റെ പ്രാദേശികമായ വൈദഗ്ദ്ധ്യവും സിഗ്‌ന ഹെല്‍ത്ത് കെയറിന്റെ ആഗോള അനുഭവ സമ്പത്തും തികച്ചും വ്യത്യസ്തമായ ആരോഗ്യക്ഷേമ-സാമ്പത്തിക സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ പര്യാപ്തരാക്കുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയിലെ തങ്ങളുടെ വളര്‍ച്ചാ യാത്ര തുടരും. ഇതിനു പുറമെ നവീനമായ വിവിധ ചാനലുകളിലൂടെയുള്ള വിതരണ ശൃംഖലയും വിവിധ പദ്ധതികള്‍ വഴിയുള്ള പിന്തുണയും മൂലം ഇതുവരെ പ്രയോജനപ്പെടുത്താതിരുന്ന മേഖലകളിലേക്കു കൂടി തങ്ങളുടെ സാന്നിധ്യം വിപുലമാക്കാന്‍ വഴിയൊരുക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനത്തിനായുളള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ തങ്ങളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വഴി സാധ്യമാകുമെന്നും സപ്ന ദേശായി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ, സാമ്പത്തിക ക്ഷേമം ഉറപ്പാക്കാന്‍ മണിപാല്‍ സിഗ്‌ന ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായും സൗത്ത് ഇന്ത്യന്‍ ബാങ്കുമായും കോര്‍പറേറ്റ് ഏജന്‍സി ധാരണയും സ്ഥാപിച്ചിട്ടുണ്ട്. ഇരു കമ്പനികളും കൊച്ചി ആസ്ഥാനമായാണു പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വിപുലമായ ശാഖാ ശൃംഖലകളിലൂടെ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കും. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസും സൗത്ത് ഇന്ത്യന്‍ ബാങ്കും മറ്റ് കോര്‍പറേറ്റ് ഏജന്‍സികളായ യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് എന്നിവര്‍ക്കൊപ്പം മണിപാല്‍ സിഗ്‌നയുടെ മുഴുവന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളും ലഭ്യമാക്കും. ഇതുവഴി ദക്ഷിണേന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അവരുടെ ശാഖകളിലൂടെ സേവനങ്ങള്‍ തേടാനാവും. ഇതോടൊപ്പം ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടേയും സേവനങ്ങള്‍ നേടാം.

ജീവിത ശൈലീ രോഗങ്ങള്‍, പകരുന്നതും അല്ലാത്തുമായ രോഗങ്ങള്‍ തുടങ്ങിയവ അപായകരമായ രീതിയില്‍ നിലനില്‍ക്കുന്നത് ഇവ നേരിടാന്‍ അടിയന്തര നീക്കങ്ങള്‍ നടത്തേണ്ടതിനെ കുറിച്ച് ചൂണ്ടിക്കാട്ടുന്നതായി മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഹെഡ് ഓഫ് പ്രൊഡക്ട്‌സ് ആഷിഷ് യാദവ് പറഞ്ഞു. ഇക്കാര്യങ്ങളും വര്‍ധിച്ചു വരുന്ന ചെലവുകളും കണക്കിലെടുത്ത് മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കേരളത്തി ലുള്ളവര്‍ക്ക് ആവശ്യമായ രീതിയില്‍ പ്രത്യേകമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ലൈഫ്‌ടൈം ഹെല്‍ത്ത്, പ്രൈം സീനിയര്‍ പോലുള്ള പദ്ധതികള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഈ മേഖലയിലെ ആദ്യത്തേതായ പല സേവനങ്ങളും പ്രദാനം ചെയ്ത് അവര്‍ക്ക് സവിശേഷമായ ആരോഗ്യ സേവന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വഴിയൊരുക്കുകയാണ്. ഇതിനു പുറമെ അടുത്തിടെ അവതരിപ്പിച്ച മൊബൈല്‍ ആപും ചാറ്റ് ബോട്ടും നിലവിലെ ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും ഏതു സമയത്തും എവിടെ നിന്നും സേവനങ്ങള്‍ നേടാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള നിരവധി ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങളാണ് മണിപാല്‍ സിഗ്‌ന നല്‍കുന്നത്. 50 ലക്ഷം രൂപ മുതല്‍ മൂന്നു കോടി രൂപ വരെയുള്ള പരിരക്ഷാ തുകകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്ന സമഗ്ര ആരോഗ്യ സേവന ഫിനാന്‍സിങ് നല്‍കുന്ന മണിപാല്‍ സിഗ്‌ന ലൈഫ്‌ടൈം ഹെല്‍ത്ത് പ്ലാന്‍ ഇത്തരത്തില്‍ ഒരു പദ്ധതിയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ആരോഗ്യ സേവന ആവശ്യങ്ങള്‍ക്ക് ഇതു സഹായകമാകും. മാതാപിതാക്കളില്‍നിന്ന് അകന്നു കഴിയുന്ന പ്രവാസികള്‍ക്ക് വേണ്ടിയുള്ള സ്‌പെഷലൈസ്ഡ് മണിപാല്‍ സിഗ്‌ന പ്രൈം സീനിയര്‍ പ്ലാന്‍ വഴി മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള നവീനമായ സംവിധാനങ്ങളാണു നല്‍കുന്നത്. വൈദ്യ പരിശോധനയില്ലാതെ തന്നെ പദ്ധതിയുടെ 91-ാം ദിവസം മുതല്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് പ്രൈം സീനിയര്‍ പ്ലാന്‍.

ഇതിനു പുറമെ മണിപാല്‍ സിഗ്‌ന പ്രോഹെല്‍ത്ത് പ്ലാന്‍ ഡയബറ്റീസ്, ഒബിസിറ്റി, ആസ്ത്മ, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള അവസരവും പ്രദാനം ചെയ്യുന്നു. കാഷ്‌ലെസ് ഒപിഡി എന്ന വിപ്ലവകരമായ സേവനവും മണിപാല്‍ സിഗ്‌ന പ്രോ ഹെല്‍ത്ത് പ്രൈമില്‍ അവതരിപ്പിക്കുന്നുണ്ട്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, നിര്‍ദ്ദിഷ്ട രോഗപരിശോധനകള്‍, ഫാര്‍മസി ചെലവുകള്‍ തുടങ്ങി പലപ്പോഴും പോക്കറ്റില്‍ നിന്നു നല്‍കേണ്ടി വരുന്നവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നോണ്‍ മെഡിക്കല്‍ ചെലവുകള്‍ക്കും ഇതിലൂടെ പരിരക്ഷ നല്‍കുന്നുണ്ട്.

നവീനവും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ളതുമായ പദ്ധതികളിലൂടെ മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയായി വേറിട്ടു നില്‍ക്കുന്നു. വ്യക്തികളുടെ ആരോഗ്യസേവനപരമായ ആവശ്യങ്ങള്‍ നേരിടാനും സമഗ്ര പരിരക്ഷ നല്‍കാനും ഉപഭോക്താവിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാന്‍ പിന്തുണ നല്‍കാനും ഇതിലൂടെ ശ്രമിക്കുകയാണ്. മണിപാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ ഉല്‍പന്ന നിര അടക്കമുളളവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ . www.manipalcigna.com/health-insurance -ല്‍ ലഭ്യമാണ്.