ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് വീര്‍ അവതരിപ്പിച്ചു

Posted on: September 15, 2022

കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് പ്രതിരോധ സേനകളിലും കേന്ദ്ര സായുധ പോലീസ് സേനകളിലുമുള്ളവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന പദ്ധതിയായ വീര്‍ അവതരിപ്പിച്ചു. ഈ പുതിയ പദ്ധതിയുടെ ഭാഗമായി നവീനമായ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളും പ്രത്യേക സേവനങ്ങളും നല്‍കി സായുധ സേനാംഗങ്ങളുടെ ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുവാന്‍ സഹായിക്കും.

വീര്‍ വഴി സായുധ സേനാംഗങ്ങള്‍ക്ക് സമ്പത്തു സൃഷ്ടിക്കാന്‍ സഹായിക്കുന്ന ബജാജ് അലയന്‍സ് ലൈഫ് അഷ്വേര്‍ഡ് വെല്‍ത്ത് ഗോള്‍ ലഭ്യമാക്കും. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിങ്, വ്യക്തിഗത, ലൈഫ് ഇന്‍ഷുറന്‍സ് സേവിങ്‌സ് പദ്ധതി കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം അല്ലെങ്കില്‍ വിവാഹം, വിദേശ യാത്ര, ഒരു ഭവന നിര്‍മാണ തുടങ്ങിയ ജീവിത ലക്ഷ്യങ്ങള്‍ക്കായി ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു.

പ്രതിമാസ അടിസ്ഥാനത്തില്‍ പോളിസി പ്രീമിയം അടക്കാനുള്ള സൗകര്യം, പോളിസി കാലാവധിക്കു ശേഷം ഉറപ്പായ ലംപ്‌സം തുക, യുദ്ധത്തിലും യുദ്ധ സമാന സാഹചര്യങ്ങളിലും പരിരക്ഷ, കുറഞ്ഞ ഡോക്യുമെന്റേഷന്‍, തല്‍ക്ഷണ പോളിസി, മെഡിക്കല്‍ പരിശോധന ഇല്ലാത്ത രീതി, വേഗത്തിലുള്ള ഉപഭോക്തൃ സഹായത്തിനായി സ്വയം സേവന ഡിജിറ്റല്‍ അസറ്റുകള്‍ തുടങ്ങിയവ ഈ പദ്ധതിയുടെ മുഖ്യ സവിശേഷതകള്‍. വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥര്‍, യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ തുടങ്ങിയവര്‍ക്ക് കമ്പനിയുടെ ഓഫിസുകളില്‍ തൊഴില്‍ അവസരങ്ങളും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കും.

പ്രതിരോധ സേനാംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കു നന്ദി പറയാന്‍ മാത്രമല്ല ലൈഫ് ഇന്‍ഷുറന്‍സിനെ കുറിച്ച് അവരില്‍ അവബോധമുയര്‍ത്തി ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക കൂടിയാണ് വീറിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ബാലിക് ഡയറക്ടര്‍ ഓഫിസര്‍ അമിത് ജയ്‌സ്വാള്‍ പറഞ്ഞു. അവരുടെ കുടുംബത്തിനു സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രത്യേകമായ സേവനങ്ങളും ആനുകൂല്യങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.